ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി;ഡേവോണ്‍ കേണ്‍വേയ്ക്ക് മെയ് വരെ കളത്തിലിറങ്ങാനാകില്ല

ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ ഇടത് കൈയ്യുടെ തള്ളവിരലിന് പരിക്കേറ്റ ന്യൂസിലാന്‍ഡ് ഓപ്പണ്‍ ഡേവോണ്‍ കേണ്‍വേയ്ക്ക് മെയ് വരെ കളത്തിലിറങ്ങാനാകില്ല. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ പകുതി താരത്തിന് നഷ്ടമാകും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓപ്പണറാണ് കോണ്‍വേ.

മാര്‍ച്ച് 22ന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഐപിഎല്ലിലെ ആദ്യ മത്സരം. കോണ്‍വേയുടെ പകരക്കാരനായി ചെന്നൈ നിരയുടെ ഓപ്പണിം?ഗ് ആരാവും എന്നതാണ് ആരാധക ആകാംഷ.

എട്ട് ആഴ്ചത്തെ വിശ്രമാണ് താരത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ റുതുരാജ് ഗെയ്ക്ക്വാദിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് കോണ്‍വേ നടത്തിയിരുന്നത്. കഴിഞ്ഞ സീസണില്‍ 51.69 ശരാശരിയില്‍ 672 റണ്‍സ് കിവീസ് താരം അടിച്ചെടുത്തിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് ആറ് അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പടെ 139.71 സ്‌ട്രൈക്ക് റേറ്റിലാണ് കോണ്‍വേയുടെ പ്രകടനം.

Top