‘ഹരികൃഷ്ണൻസി’ന് രണ്ടാം ഭാഗമോ? ഫഹദും ചിത്രത്തിന്റെ ഭാഗമാകുമെന്ന് സൂചന

മലയാളത്തിൽ വലിയ വിജയം കൈവരിച്ച ചിത്രം ‘ഹരികൃഷ്ണൻസി’ന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മോഹൻലാൽ-മമ്മൂട്ടി കോംബോയിൽ ഒരുങ്ങുന്ന സിനിമയിൽ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഫാസിൽ സിനിമയുടെ തിരക്കഥ തുടങ്ങിയതായും ഹരിയും കൃഷ്ണനും നേരിടുന്ന മറ്റൊരു കേസായിരിക്കും സിനിമയുടെ പ്രമേയം എന്നും അഭ്യൂഹങ്ങളുണ്ട്. സിനിമയിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

1998ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ഹരികൃഷ്ണൻസ്’. മോഹൻലാലും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായ സിനിമയിൽ ബോളിവുഡ് താരം ജൂഹി ചൗള ആണ് നായികയായത്. കുഞ്ചാക്കോ ബോബൻ, ബേബി ശാമിലി, നെടുമുടി വേണു, കൊച്ചിൻ ഹനീഫ തുടങ്ങിയവരും സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി.

 

Top