തീ പൊള്ളലേറ്റ കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയും മരിച്ചു

കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീ പൊള്ളലേറ്റ് ഗൃഹനാഥനും മകനും മരിച്ചതിന് പിന്നാലെ ഭാര്യയും ഇളയ മകനും മരിച്ചു.

കായലോട്ട് താഴെ റേഷൻ കടയ്ക്ക് സമീപം കീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന(40)യും ഇളയ മകൻ സ്റ്റെഫിനും(14) ആണ് ഇന്ന് മരിച്ചത്. രാജുവും പതിനേഴ്വയസുകാരൻ മകൻ സ്റ്റാലിഷും കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.

Top