ജിദ്ദയില്‍ സൗദി എയര്‍ലൈന്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി

russianflight

ജിദ്ദ: ജിദ്ദയില്‍ സൗദി എയര്‍ലൈന്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഹൈഡ്രോളിക് സംവിധാനം തകരാറില്‍ ആയതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സംഭവം. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതര്‍ അറിയിച്ചു.

ഇന്നലെയാണ് മദീനയില്‍ നിന്നും ധാക്കയിലേക്ക് പുറപ്പെട്ട സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എസ്.വി 3818 വിമാനം ജിദ്ദാ വിമാനത്താവളത്തില്‍ അടിയന്തിരമായി തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതാണ് വിമാനം തിരിച്ചിറക്കാന്‍ കാരണം. ഇതോടെ വിമാനത്തിന്റെ മുന്നിലെ ചക്രം പ്രവര്‍ത്തനരഹിതമായി. സുരക്ഷിതമായ ലാന്റിങ്ങിനു പല തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടിരുന്നു

Top