ആർ.ജെ.ഡിയും സമ്മതിക്കുന്ന യാഥാർത്ഥ്യം

ലോകസഭ തിരഞ്ഞെടുപ്പിൽ , ബീഹാറിൽ കോൺഗ്രസ്സിന് വലിയ പരിഗണന നൽകില്ലന്ന് ആർ.ജെ.ഡി – ജെ.ഡി.യു പാർട്ടികൾ. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെ ദയനീയ പ്രകടനമാണ് കോൺഗ്രസ്സിന് തിരിച്ചടിയായിരിക്കുന്നത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇടതുപക്ഷത്തെ സീറ്റ് നിർണ്ണയത്തിൽ ആർ.ജെ.ഡി പരിഗണിക്കുമെന്നാണ് സൂചന.പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ മുന്നണിയിലും വലിയ ഒറ്റപ്പെടലാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ നേരിടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സ് സമാജ് വാദി പാര്‍ട്ടികള്‍ക്കു പുറമെ ബീഹാറിലെ പ്രധാന പാര്‍ട്ടികളായ ആര്‍ ജെ.ഡിയും ജെ.ഡി.യുവും കോണ്‍ഗ്രസ്സിനെ അവഗണിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമാക്കുന്നത്. കോണ്‍ഗ്രസ്സില്‍ ജനങ്ങള്‍ക്കു മാത്രമല്ല മറ്റു പാര്‍ട്ടികള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു എന്നതിന് ഇതില്‍പരം മറ്റൊരു തെളിവിന്റെയും ആവശ്യമില്ല. ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണക്കാര്‍ കോണ്‍ഗ്രസ്സ് നേതൃത്വം തന്നെയാണ്.(വീഡിയോ കാണുക)

Top