ആലപ്പുഴയില്‍ അപൂര്‍വരോഗം; പതിനഞ്ചുകാരന് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ അപൂര്‍വരോഗം റിപ്പോര്‍ട്ട് ചെയ്തു. പാണാവള്ളി സ്വദേശിയായ പതിനഞ്ചുകാരന് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് സ്ഥിരീകരിച്ചു. പനി,തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.

2017 ലാണ് ഇതിന് മുന്‍പ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിഎംഒ അറിയിച്ചു.

നെഗ്‌ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂര്‍വ അണുബാധയ്ക്ക് കാരണം. നെഗ്‌ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ നീന്തുന്നതിനിടയില്‍ മൂക്കിലൂടെ അണുക്കള്‍ ശരീരത്തിലെത്തിയാണ് സാധാരണയായി ആളുകള്‍ക്ക് അണുബാധ ഉണ്ടാവാറുള്ളത്.

 

 

Top