ആസിഫ് അലി നായകനാകുന്ന ‘എ രഞ്ജിത്ത് സിനിമ’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’.ആസിഫ് അലി, സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റൊമാന്റ്റിക് ഫാമിലി ത്രില്ലറാണ് ‘എ രഞ്ജിത്ത് സിനിമ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു.

പൃഥ്വിരാജ് സുകുമാരന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച പോസ്റ്റര്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ബിജു മേനോന്‍, ഉണ്ണി മുകുന്ദന്‍, ആന്റണി വര്‍ഗീസ് പെപ്പെ തുടങ്ങി സിനിമ ലോകത്തെ ഒട്ടേറെ പ്രമുഖ താരങ്ങളും പങ്കുവെച്ചു. ചിത്രത്തിലെ വനിത താരങ്ങളെ പരിച്ചയപെടുന്ന പോസ്റ്റര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരാണ് പുറത്ത് വിട്ടത്.

ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, കലാഭവന്‍ നവാസ്, രഞ്ജി പണിക്കര്‍ ജെ.പി (ഉസ്താദ് ഹോട്ടല്‍ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണന്‍, മുകുന്ദന്‍, കൃഷ്ണ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോര്‍ഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനന്‍, തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങളും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് നമിത് ആര്‍, വണ്‍ ടു ത്രീ ഫ്രെയിംസ് എന്നിവരാണ്. ഛായാഗ്രഹണം സുനോജ് വേലായുധന്‍, കുഞ്ഞുണ്ണി എസ് കുമാര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, അജീഷ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ അശോകന്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, കല-അഖില്‍ രാജ് ചിറയില്‍, കോയാസ് , മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ദാസ്, സ്റ്റില്‍സ്-നിദാദ്, ശാലു പേയാട് പരസ്യകല-കോളിന്‍സ് ലിയോഫില്‍ . പി ആര്‍ ഒ-എ എസ് ദിനേശ്, റോജിന്‍ കെ റോയ്.

Top