രാഷ്ട്രീയ വിമര്‍ശനം പക്വതയോടെ കൈകാര്യം ചെയ്യുന്നയാളാണ് ഒ.രാജഗോപാലെന്ന് എ.കെ.ബാലന്‍

പാലക്കാട്: രാഷ്ട്രീയ വിമര്‍ശനം പക്വതയോടെ കൈകാര്യം ചെയ്യുന്നയാളാണ് ഒ.രാജഗോപാലെന്ന് മന്ത്രി എ.കെ.ബാലന്‍. വി.എസ്.അച്യുതാനന്ദനെയും കെ.ആര്‍.ഗൗരിയമ്മയെയും പോലെ പല കാരണങ്ങളാലും സമാദരണീയനായ രാഷ്ടീയ പ്രവര്‍ത്തകനാണെന്നും എ.കെ.ബാലന്‍ പറഞ്ഞു.

വാക്കുകള്‍ കൊണ്ടുപോലും എതിരാളികളെ നോവിക്കാറില്ല. ബിജെപിയുടെ ഏറ്റവും പ്രിയപ്പെട്ട ജനകീയ സ്ഥാനാര്‍ഥിയായി പല പ്രാവശ്യം മത്സരിച്ചു തോറ്റെങ്കിലും ആര്‍ക്കും പ്രവചിക്കാനാവാത്ത മത്സരത്തില്‍ വിജയിച്ചു. എക്കാലത്തും ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സൗമ്യതയും വിനയവും കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തപ്പെട്ടെന്നും ബാലന്‍ വ്യക്തമാക്കി.

ഒ.രാജഗോപാല്‍ എംഎല്‍എയുടെ നവതി ആഘോഷത്തിനു തുടക്കം കുറിച്ച് ജന്മഗ്രാമമായ മണപ്പാടം കണ്ണന്നൂരിലെ ശ്രീകാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ നിര്‍മിച്ച നവതി സ്മൃതിമണ്ഡപത്തിന്റെയും വിവാഹമണ്ഡപത്തിന്റെയും സമര്‍പ്പണച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Top