കൊറോണ കാലത്ത് ഗാനവുമായി സംഗീത സംവിധായകന്‍ എ. ആര്‍. റഹ്മാന്‍

കൊറോണ വൈറസ് പടരുന്ന കാലത്ത് കുറച്ച് സ്‌നേഹവും പോസിറ്റീവും പ്രചരിപ്പിക്കുന്നതിന്, രാജ്യമെമ്പാടുമുള്ള പ്രമുഖ ഗായകരെ ഉള്‍പ്പെടുത്തി ഒരു പുതിയ ഗാനവുമായി സംഗീത സംവിധായകന്‍ എ. ആര്‍. റഹ്മാന്‍.

‘ഹം ഹാര്‍ നഹി മാനെംഗെ’ എന്നറിയപ്പെടുന്ന ഈ ഹിന്ദി ഗാനം രചിച്ചിരിക്കുന്നത് ഗാനരചയിതാവ് പ്രസൂണ്‍ ജോഷി ആണ് .

എച്ച്ഡിഎഫ്‌സി ബാങ്ക് മുന്‍കൈയെടുത്താണ് ഈ ഗാനം നിര്‍മിച്ചിരിക്കുന്നത്. മാത്രമല്ല ഈ ഗാനത്തിന് പിന്നില്‍ ഒരു മികച്ച ഉദ്ദേശവും ഉണ്ട്. ഈ പാട്ടിന് ലഭിക്കുന്ന ഓരോ ഷെയറിനും, എച്ച്ഡിഎഫ്‌സി ബാങ്ക് പിഎം – കെയര്‍സ് ഫണ്ടിലേക്ക് 500 രൂപ ചേര്‍ത്ത് പാന്‍ഡെമിക്കിന് സാമ്പത്തികമായി നല്‍കുന്നു.

ഈ ഔദ്യോഗിക വീഡിയോ ഷെയര്‍ ചെയ്താല്‍ മാത്രമാണ് ഇങ്ങനെ ഫണ്ട് നല്‍കുകയൊള്ളു. എച്ച്ഡിഎഫ്‌സി ബാങ്ക് ചാനല്‍ അപ്ലോഡുചെയ്ത ഗാനത്തിലെ ആര്‍ട്ടിസ്റ്റുകള്‍ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ (ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്) വീഡിയോ അപ്ലോഡുചെയ്യുന്നവരെ അടിസ്ഥാനമാക്കിയായിരിക്കും സംഭാവന നല്‍കുന്നത്.

ഫണ്ട് സംഭാവനയ്ക്കായി, 2020 മെയ് 15, രാത്രി 11.59 വരെയുള്ള ഷെയറുകളാണ് പരിഗണിക്കുന്നത്. അല്ലെങ്കില്‍ 40,000 ഷെയറുകള്‍ വരെ, ഏതാണോ ആദ്യം വരുന്നത് അതുവരെ കാത്തിരിക്കും

മോഹിത് ചൗഹാന്‍, ക്ലിന്റണ്‍ സെറിജോ, ജോനിത ഗാന്ധി, ശാഷാ തിരുപ്പതി, ജാവേദ് അലി, നീതി മോഹന്‍, മൈക്ക സിംഗ്, ശ്രുതി ഹാസന്‍, അഭയ് ജോധ്പുര്‍ക്കര്‍, ഹര്‍ഷ്ദീപ് കൗര്‍,സിദ് ശ്രീരാമന്‍, ഖതിജ റാമി , മോഹിനി ഡേ, ആസാദ് ഖാന്‍ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Top