A R Rahman agrees with Aamir, he too faced similar situation

പനാജി: രാജ്യത്തെ അസഹിഷ്ണുത സംബന്ധിച്ച ആമിര്‍ ഖാന്റെ പരാമര്‍ശം ഏറെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴി തുറന്നിരിയ്‌ക്കെ മാസങ്ങള്‍ക്ക് മുമ്പ് തനിയ്ക്കും ഇതുപോലെ ഒരനുഭവമുണ്ടായിട്ടുണ്ടെന്ന് സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍.

മജീദ് മജീദിയുടെ ‘മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ച തനിയ്‌ക്കെതിരെ മുംബയിലെ റാസ അക്കാഡമി എന്ന മുസ്ലീം മതമൗലികവാദി ഗ്രൂപ്പ് ഫത്‌വ പുറപ്പെടുവിച്ചത് ചൂണ്ടിക്കാണിച്ചാണ് എ.ആര്‍.റഹ്മാന്റെ പരാമര്‍ശം. ചിത്രം പ്രവാചകനെ അവഹേളിയ്ക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു റഹ്മാനെതിരായ ഫത്‌വ.

ഗോവയില്‍ നടക്കുന്ന 46ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ എന്‍.എഫ്.ഡി.സി സംഘടിപ്പിച്ച ഫിലിം ബസാറില്‍ സംസാരിയ്ക്കുകയായിരുന്നു എ.ആര്‍.റഹ്മാന്‍.

ഒരു പരിഷ്‌കൃത സമൂഹത്തില്‍ ആളുകള്‍ ഇങ്ങനെ അസഹിഷ്ണുത കാണിയ്ക്കാന്‍ പാടില്ലെന്ന് റഹ്മാന്‍ പറഞ്ഞു.

ഫത്‌വ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് റഹ്മാന് ഹിന്ദുമതത്തിലേയ്ക്ക് ‘ഘര്‍ വാപ്പസി’ വാഗ്ദാനം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് പോലെയുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വരുകയും ചെയ്തു.

Top