പുതിയ സ്റ്റണ്ട് സീനുമായി രജനികാന്ത്; ദര്‍ബാറിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

ജനികാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിന്റെ പുതിയ പോസ്റ്ററ്ററാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

രജനികാന്തിന്റെ സ്റ്റണ്ട് സീനാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഞാന്‍ നീതിയുടെ കരമാണ്, എന്റെ വാളാണ് സന്ദേശവാഹകന്‍ എന്നാണ് പോസ്റ്ററിന് അടിക്കുറിപ്പായിട്ട് എഴുതിയിരിക്കുന്നത്.

രാം – ലക്ഷ്മണ്‍ സഹോദരന്‍മാരാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്. നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് ദര്‍ബാര്‍ ഒരുങ്ങുന്നത്. അതേസമയം ചിത്രത്തിനായി ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം പാടിയ ഇന്‍ട്രൊഡക്ഷന്‍ ഗാനം വലിയ ഹിറ്റായിരിക്കുകയാണ്.

Top