എ ആര്‍ മുരുഗദോസ്സ്‌ – രജനികാന്ത് ചിത്രം ദര്‍ബാറില്‍ വില്ലനായി പ്രതീക് ബാബ്ബര്‍

ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ദര്‍ബാര്‍. ഹിന്ദി താരം പ്രതീക് ബാബ്ബറാണ്‌ ചിത്രത്തില്‍ വില്ലനായി എത്തുന്നത്‌. ചിത്രത്തില്‍ രജനികാന്ത് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചു.

ഇരട്ട വേഷത്തില്‍ എത്തുന്ന രജനികാന്തിന്റെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥനായിരിക്കും. രണ്ടാമത്തേത് സാമൂഹ്യപ്രവര്‍ത്തകന്റെ വേഷമായിരിക്കും

നയന്‍താരയാണ് ചിത്രത്തിലെ നായിക. മലയാളി താരം നിവേതയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രജനികാന്തിന്റെ മകളായിട്ടാണ് നിവേത അഭിനയിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ രവിചന്ദെര്‍ ആണ്. ഛായാഗ്രഹണം സന്തോഷ് ശിവനാണ്.

Top