എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്റെ മരണം: മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് അറസ്റ്റില്‍

പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്യാമ്പിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്. ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. ദേവദാസിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്.

അന്വേഷണത്തില്‍ വേഗത പോരെന്ന പരാതിയുമായി കുമാറിന്റെ ഭാര്യയും ബന്ധുക്കളും ക്രൈംബ്രാഞ്ച് ഓഫീസില്‍ വന്നിരുന്നു. അതിനുശേഷം 12 മണിക്ക് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ഒന്നരയോടെ അറസ്റ്റ്‌ചെയ്യുകയായിരുന്നു. കുമാറിന്റെആത്മഹത്യാ കുറിപ്പിലെയും ഭാര്യയുടെ പരാതിയിലെയും ആരോപണങ്ങള്‍ കണക്കിലെടുത്താണ് അറസ്റ്റ്. കേസില്‍ നേരത്തെ രണ്ട് എഎസ്ഐ മാരടക്കം 7 പോലീസുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈ 25-നാണ് കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top