ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘എ ക്വയറ്റ് പ്ലേസ്’ രണ്ടാം ഭാഗം വരുന്നു; ടീസര്‍ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ് ഹൊറര്‍ ത്രില്ലര്‍ ചിത്രം എ ക്വയറ്റ് പ്ലേസിനു രണ്ടാം ഭാഗം വരുന്നു. ജോണ്‍ ക്രസിന്‍സ്‌കി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞ വര്‍ഷമാണ് റിലീസ് ചെയ്തിരുന്നത്.

ആദ്യ ഭാഗത്തില്‍ അഭിനയിച്ച എമിലി ബ്ലണ്ട്, മില്ലിസെന്റ്, നോവ എന്നിവര്‍ പുതിയ ഭാഗത്തിലും അണിനിരക്കുന്നുണ്ട്. ശബദ്മുണ്ടാക്കിയാല്‍ ആക്രമിക്കാന്‍ എത്തുന്ന ഭീകരജീവികള്‍ക്കെതിരെ പോരാടുന്ന മനുഷ്യരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 20ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Top