53-ാം ദേശീയദിനത്തോട് അനുബന്ധിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

മസ്‌ക്കറ്റ്: 53-ാം ദേശീയദിനത്തോട് അനുബന്ധിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. നവംബര്‍ 22 ,23 തീയതികളില്‍ പൊതുഅവധിയായിരിക്കും. വാരാന്ത്യ ദിവസങ്ങളിലെ അവധി ഉള്‍പ്പടെ നാല് ദിവസമാണ് അവധി ലഭിക്കുക.സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന പതാക ഉയര്‍ത്തലിലും സൈനിക പരേഡിലുമായി ആഘോഷങ്ങള്‍ ചുരുങ്ങും.

ഞായറാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. പലസ്തീന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇത്തവണ വിപുലമായ രീതിയില്‍ ആഘോഷ പരിപാടികളുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതു അവധിയായിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നവംബര്‍ 18 ന് ആണ് രാജ്യം ദേശീയദിനം ആഘോഷിക്കുന്നത്.

 

Top