സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ഗര്‍ഭിണിയായ യുവതിക്ക് പരുക്ക്

ACCIDENT

വടകര: വീണ്ടും സ്വകാര്യ ബസുകളുടെ ക്രൂരത. വടകരയില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ഗര്‍ഭിണിക്ക് ഗുരുതര പരുക്ക്. കോഴിക്കോട് വടകരയിലെ ഇരിങ്ങലിലാണ് സംഭവം.

ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായത്. റോഡിലേക്ക് തെറിച്ചു വീണ യുവതിക്ക് ഗുരതരമായി പരുക്കേറ്റു.

റോഡിലേക്ക് യുവതി വീഴുന്നത് കണ്ടിട്ടും ബസ് നിര്‍ത്താതെ പോവുകയായിരുന്നെന്ന് ആരോപണം. സ്വകാര്യ ബസിനെതിരെ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കേസെടുത്തു.

Top