പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി

Earthquake

പാപ്പുവ ന്യൂ ഗിനി : ദ്വീപ രാഷ്ട്രമായ പാപ്പുവ ന്യൂ ഗിനിയയില്‍ തിങ്കളാഴ്ച ശക്തമായ ഭൂചലനം ഉണ്ടായി.

റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പ്രഭവ കേന്ദ്രത്തിന്റെ 200 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

മറ്റ് നാശനഷ്ടങ്ങളോ ആളപായമോ ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top