മുഖ്യമന്ത്രിയെ വഴിതെറ്റിച്ച പൊലീസുകാരന് ഉടനടി സസ്‌പെന്‍ഷന്‍

pinarayi-vijayan-

തൃശൂര്‍ : മുഖ്യമന്ത്രിയെ വഴിതെറ്റിച്ച പൊലീസുകാരന് ഉടനടി സസ്‌പെന്‍ഷന്‍. സിറ്റി സ്‌പെഷല്‍ ബ്രാഞ്ചിലെ പൊലീസുകാരനെതിരെയാണ് നടപടി.

സ്‌പെഷല്‍ ബ്രാഞ്ചില്‍ നിന്നും വഴി പറഞ്ഞു കൊടുത്തതില്‍ സംഭവിച്ച തെറ്റാണ് കാരണമെന്നാണ് പറയുന്നത്. വിവരങ്ങള്‍ അറിയിക്കുന്നതില്‍ വൈകിയതിലാണ് നടപടിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

തിങ്കളാഴ്ച്ച തൃശൂര്‍ ജില്ലയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പൊന്നാനിയിലേക്ക് പോകുമ്പോഴായിരുന്നു ജില്ല അതിര്‍ത്തിയില്‍ വെച്ച് വഴി തെറ്റിയത്. 20 കിലോമീറ്ററോളം വഴിമാറി മുഖ്യമന്ത്രി യാത്ര ചെയ്തു.

Top