ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു.

തീവ്രവാദികളുടെ ആക്രമണത്തില്‍ ഇമ്രാന്‍ തക് എന്ന എസ്‌ഐ ആണ് കൊല്ലപ്പെട്ടത്.

ശ്രീനഗറിലെ സുകര മേഖലയില്‍ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്, ഒരു തീവ്രവാദിയും മരിച്ചിട്ടുണ്ട്.

കാറിലെത്തിയ മൂന്നംഗ തീവ്രവാദി സംഘം ശ്രീനഗറിലെ സാകുറ ക്രോസിങ്ങില്‍ പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു തീവ്രവാദി കൊല്ലപ്പെട്ടത്. മറ്റ് രണ്ടു പേര്‍ രക്ഷപ്പെടുകയും ചെയ്തു.

മേഖലയിലെ എട്ട് പൊലീസ് സ്റ്റേഷനുകള്‍ക്ക് പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു.

Top