സ്റ്റേഷനില്‍ നിന്ന്‌ ഡ്യൂട്ടികഴിഞ്ഞ് ഇറങ്ങിയ പൊലിസുകാരനെ കാണാനില്ലെന്ന് പരാതി

police

പാലക്കാട്: കസബ സ്റ്റേഷനില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ സിവില്‍ പൊലിസ് ഓഫീസറായ പി.ആര്‍ റെനിലിനെ കാണാനില്ലെന്ന് പരാതി. രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതാണ് പി.ആര്‍ റെനില്‍. വടക്കന്തറയിലെ താമസ സ്ഥലത്തേക്കാണ് റെനില്‍ പോയത്.

യാക്കര പുഴയോട് ചേര്‍ന്ന് ബൈക്കും പേഴ്‌സും കണ്ടെത്തിയതിനെ തുടര്‍ന്ന് പുഴയില്‍ പൊലിസും അഗ്‌നിശമന സേനയും ചേര്‍ന്ന് തെരച്ചില്‍ നടത്തി വരികയാണ്.

Top