ഇറാനിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു

റാനിൽ പോലീസ് സ്‌റ്റേഷനുനേരെയുണ്ടായ ആക്രമണത്തിൽ നാല് എലൈറ്റ് ഗാർഡ് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നഗരത്തിലെ പൊലീസ് സ്റ്റേഷനിൽ സായുധ വിഘടനവാദികൾ നടത്തിയ ആക്രമണത്തിലാണ് ഇറാനിലെ എലൈറ്റ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ നാല് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോ​ഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. .32 കാവൽ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു.

ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് ഇറാനിയൻ യുവതി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെ ഇറാനിൽ രാജ്യവ്യാപകമായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടാണോ ആക്രമണമെന്ന് വ്യക്തമല്ല.

അഫ്ഗാനിസ്ഥാന്റെയും പാകിസ്താന്റെയും അതിർത്തിയിൽ ബലൂചി വംശീയ വിഘടനവാദികൾ സുരക്ഷാ സേനയ്‌ക്കെതിരെ മുമ്പും ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് പിന്നിൽ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Top