സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങവേ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു

തൃശൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ലൈസൺ ഓഫീസർ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ ഇ.ആർ ബേബി ആണ് മരിച്ചത്.

രാവിലെ തേക്കിൻകാട് മൈതാനത്ത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ പരേഡ് ഒരുക്കങ്ങൾ വിലയിരുത്തുന്നതടക്കമുള്ള ഡ്യൂട്ടിയിലുണ്ടായിരുന്നു. പരേഡിന് ശേഷം ഓഫീസിലേക്ക് മടങ്ങിയതിന് ശേഷം നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പൊലീസ് കുടുംബ സംഗമം ‘സഹർഷം’ പരിപാടി ഉപേക്ഷിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മൃതദേഹം പൊലീസ് കൺട്രോൾ റൂമിന് മുന്നിൽ പൊതുദർശനത്തിന് വച്ചു. തൃശൂർ ചേറ്റുപുഴ സ്വദേശിയാണ് ബേബി.

Top