ഇരയുടെ കുടുംബത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ചു; രാഹുലിനെതിരെ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: ലൈംഗീക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സംഭവം. രാഹുലിനെതിരെ കടുത്ത നിലപാടുമായി ദേശീയ ബാലാവകാശ കമ്മീഷന്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ഇരയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ രാഹുല്‍ഗാന്ധി പോസ്റ്റ് ചെ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് കമ്മിഷന്‍ കോടതിയെ അറിയിച്ചു.

പോസ്റ്റ് പിന്‍വലിക്കാത്തതിന് രാഹുല്‍ഗാന്ധിക്കെതിരേയും ട്വിറ്ററിനെതിരേയും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ല്‍ ഡല്‍ഹി കന്റോണ്‍മെന്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം രാഹുല്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.

Top