മുംബൈയില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന് അജ്ഞാതന്റെ ഫോണ്‍കോള്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

മുംബൈ: മുംബൈയില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന് അജ്ഞാതന്റെ ഫോണ്‍കോള്‍. ഇന്നലെ വൈകിട്ട് ആറുമണിയോടെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍കോള്‍ എത്തിയത്.

പോലീസ് സംഘങ്ങള്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ഫോണ്‍ വിളിച്ച ആളെ കണ്ടെത്താനും അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Top