ആലുവയില്‍ പെട്രോളിന് പകരം ഡീസല്‍ അടിച്ചുവെന്ന് ആരോപിച്ച് പമ്പ് ജീവനക്കാരനെ മര്‍ദിച്ചു

ആലുവ: ആലുവയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദനം. പെട്രോളിന് പകരം ഡീസല്‍ അടിച്ചു എന്ന് ആരോപിച്ചാണ് പമ്പ് മാനേജര്‍ റിയാസിനെ മര്‍ദ്ദിച്ചത്. റിയാസിന്റെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ ആലുവ പൊലിസ് കേസെടുത്തു.

ഇന്നലെ രാത്രി ചാലയ്ക്കലെ ഇന്ത്യന്‍ ഓയില്‍ പമ്പിലാണ് സംഭവം. ബന്ധുവായ ഒരു സ്ത്രീയുടെ കാറില്‍ പെട്രോളിന് പകരം ഡീസല്‍ അടിച്ചുവെന്ന് ആരോപിച്ചാണ് രണ്ട് പേര്‍ ചേര്‍ന്ന് റിയാസിനെ മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. നിലവില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദനമേറ്റ റിയാസ് ചികിത്സയിലാണ്.

ഇതിനിടെ മറ്റൊരു സംഭവത്തില്‍ പുളിഞ്ചോട് പെട്രോള്‍ പമ്പ് ജീവനക്കാരനും മര്‍ദനമേറ്റു. ഇന്ന് രാവിലെ പുളിഞ്ഞോട് ഇന്ത്യന്‍ ഓയില്‍ പമ്പിലാണ് സംഭവം. 50 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ വന്ന യുവാക്കള്‍ മര്‍ദിച്ചതായി ജീവനക്കാര്‍ പറയുന്നു.ഇതര സംസ്ഥാന തൊഴിലാളിക്കാണ് മര്‍ദനമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റി ഫോറിന് ലഭിച്ചു.

Top