പാര്‍ട്ടിയിലും രാജ്യത്തിലും മായാത്ത മുദ്ര; എല്‍.കെ അദ്വാനിക്ക് ഭാരതരത്‌ന നല്‍കിയതില്‍ ആശംസയറിയിച്ച് കെ. സുരേന്ദ്രന്‍

ല്‍.കെ അദ്വാനിക്ക് ഭാരതരത്‌ന നല്‍കിയതില്‍ ആശംസയറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ്. രാജ്യം കണ്ടതില്‍ വച്ച് ശക്തനായ ആഭ്യന്തരമന്ത്രിയാണ് അദ്ദേഹം. പാര്‍ട്ടിയിലും രാജ്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായെന്നും സുരേന്ദ്രന്‍ കുറിച്ചു.

‘രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ്. പാര്‍ട്ടിയുടെ ലക്ഷ്യങ്ങള്‍ക്കായി ജനങ്ങളെ അണിനിരത്തുന്നതില്‍ അദ്ദേഹത്തിന്റെ അസാധാരണമായ സംഘടനാ വൈദഗ്ധ്യം ഏറെ പ്രചോദനകരമാണ്. രാജ്യം കണ്ടതില്‍ വച്ച് ശക്തനായ ആഭ്യന്തരമന്ത്രിയാണ് അദ്ദേഹം. പാര്‍ട്ടിയിലും രാജ്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായെന്നും’- കെ. സുരേന്ദ്രന്‍ എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് എല്‍.കെ അദ്വാനിക്ക് ഭാരതരത്‌ന ലഭിച്ച വിവരം പങ്കുവച്ചത്. അദ്വാനിയെ നേരിട്ട് സന്ദര്‍ശിച്ചാണ് പ്രധാനമന്ത്രി സന്തോഷം പങ്കുവച്ചത്. രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവത്തതാണെന്നും പ്രധാനമന്ത്രി എക്‌സില്‍ രേഖപ്പെടുത്തി.

Top