അക്രമികളില്‍ നിന്ന് സഹോദരിയെയും അമ്മയേയും രക്ഷിക്കുന്നതിനിടയില്‍ യുവാവിന് കുത്തേറ്റു

crime

ന്യൂഡല്‍ഹി: അക്രമകാരികളില്‍ നിന്ന് സഹോദരിയെയും അമ്മയേയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിന് കുത്തേറ്റു.

ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.

അക്രമികളില്‍ ഒരാള്‍ യുവാവിന്റെ സഹോദരിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നതായി യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു.

സംഭവദിവസം മറ്റുചിലര്‍ക്കൊപ്പം വീട്ടില്‍ അതിക്രമിച്ചുകടന്ന ഇയാള്‍ അമ്മയെയും യുവതിയെയും ആക്രമിക്കുകയായിരുന്നു.

ഇതിനിടയില്‍ സഹോദരിയെയും അമ്മയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിനെ അക്രമി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടില്‍ അധിക്രമിച്ചുകയറി അക്രമം നടത്തിയതിനും യുവാവിനെ കുത്തി പരിക്കേല്‍പിച്ചതിനും അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Top