സ്വന്തം സ്ഥാനം ഉറപ്പാണോയെന്ന് പരിശോധിക്ക്; മുരളീധരന് മറുപടിയുമായി പത്മകുമാര്‍

തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസിലേക്ക് ക്ഷണം നല്‍കിയ കെ. മുരളീധരന് മറുപടിയുമായി ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ രംഗത്ത്.

സ്വന്തം സ്ഥാനം പാര്‍ട്ടിയില്‍ ഉറപ്പാണോയെന്ന കാര്യം മുരളീധരന്‍ പരിശോധിക്കണമെന്നാണ് പത്മകുമാര്‍ പറഞ്ഞത്. താന്‍ ഇതുവരെ പാര്‍ട്ടിയോ മുന്നണിയോ മാറിയിട്ടില്ലെന്നും പിടിച്ച കൊടി ജീവിതാവസാനം വരെ കൊണ്ടു നടക്കുമെന്നും പാര്‍ട്ടിയും മുന്നണിയും മാറിയ മുരളീധരന് അത് മനസിലാകില്ലെന്നും പത്മകുമാര്‍ പരിഹാസ രൂപേണ മറുപടി നല്‍കി.

സിപിഎമ്മില്‍ തുടര്‍ന്നാല്‍ പത്മകുമാറിന് രക്ഷയില്ലെന്നും അതിനാല്‍ കോണ്‍ഗ്രസിലേയ്ക്ക് പോരെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.

Top