കണ്ണൂര്‍ തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂര്‍ തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജ്-ഫാത്തിമ ദമ്പതികളുടെ മകള്‍ ഹയ ആണ് മരണപ്പെട്ടത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

Top