മഞ്ചേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മലപ്പുറം: മഞ്ചേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി ശങ്കരന്‍ ആണ് മരിച്ചത്. സംഭവത്തില്‍ മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. മഞ്ചേരി ടൗണിനോട് ചേര്‍ന്ന് കുത്തുക്കല്‍ റോഡില്‍ ആണ് സംഭവം. റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് രാവിലെ 6.40 ഓടെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

രാത്രിയിലാണ് കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി പൊലീസ് സ്ഥലത്ത് എത്തി. കല്ല് കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയതാണ് എന്നാണ് നിഗമനം. മൃതദേഹത്തിന് അരികില്‍ നിന്ന് കല്ല് കണ്ടെത്തി. പ്രദേശം വൈകുന്നേരമായാല്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് എന്ന് നാട്ടുകാര്‍ പറയുന്നു.

പ്രദേശത്തെ സിസിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ സ്ഥലത്ത് പരിശോധ നടത്തി.മഞ്ചേരി പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top