കൊല്ലത്ത് ഒന്‍പത് വയസുകാരിയെ നടുറോഡില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം

rape

കൊല്ലം: ശാസ്താംകോട്ടയില്‍ ഒന്‍പത് വയസുകാരിയെ നടുറോഡില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു.പോക്‌സോ ചുമത്തി പ്രതിയെ റിമാന്‍ഡു ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് ശാസ്താംകോട്ട സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പള്ളിയിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി തടഞ്ഞു നിര്‍ത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ബൈക്കില്‍ കയറി രക്ഷപെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ആഞ്ഞിലിമൂട് സ്വദേശി ഡെന്‍സണെ പിടികൂടുന്നത്.

Top