കര്‍ഷകരോഷത്തില്‍ പകച്ച് മോഡി; പ്രതിപക്ഷത്തിന് പുതിയ ആയുധം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്ഘട്ടിലേക്കുള്ള കര്‍ഷക മാര്‍ച്ചില്‍ പകച്ച് നരേന്ദ്രമോഡി സര്‍ക്കാര്‍. ഡല്‍ഹി അതിര്‍ത്തിയായ ഗാസിയാബാദില്‍ എഴുപതിനായിരേത്താളം കര്‍ഷകരെ ലാത്തിചാര്‍ജ് നടത്തിയും ടിയര്‍ഗ്യാസുപയോഗിച്ചും പിരി ച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കവും തുടര്‍ന്നുള്ള അനുരഞ്ജന ചര്‍ച്ചയും പൊളിഞ്ഞു. സര്‍ക്കാരിന്റെ ഉറപ്പുകളില്‍ വിശ്വാസമില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും കിസാന്‍ ക്രാന്തിയാത്ര നയി ച്ച ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) പ്രസിഡന്റ് രാജേഷ് ദിക്കായത്ത് വ്യക്തമാക്കി.

സെപ്തംബര്‍ 23ന് ഹരിദ്വാറില്‍ നിന്നും ആരംഭിച്ച് ഗാന്ധി ജയന്തി ദിനമായ ഇന്ന് രാജ്ഘട്ടില്‍ ഗാന്ധി സമാധിയില്‍ ഉപവാസത്തിനായിരുന്നു കിസാന്‍ ക്രാന്തി യാത്ര. 20,000 സമരക്കാരെ പ്രതീക്ഷിച്ച ഡല്‍ഹി, യു.പി പോലീസ് 70,000 ത്തോളം കര്‍ഷകരുടെ മുന്നേറ്റം കണ്ട് ഞെട്ടി. ബാരിക്കേഡ് കെട്ടി തടെഞ്ഞേങ്കിലും ട്രാക്ടറുകള്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ നീക്കാന്‍ കര്‍ഷകര്‍ ശ്രമം തുടങ്ങി. ഇതോടെ പോലീസ് കര്‍ഷകരെ വളമിട്ടു തല്ലി. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതെ കര്‍ഷകര്‍ സംഘടിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലായി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, കൃഷി മന്ത്രി രാധാമോഹന്‍സിങ്, ആഭ്യന്തര സെക്രട്ടറി അടക്കമുള്ളവര്‍ സമരക്കാരുമായി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും സര്‍ക്കാരിന്റെ ഉറപ്പുകള്‍ സമരക്കാര്‍ അംഗീകരിച്ചില്ല. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിേപ്പാര്‍ട്ട് നടപ്പാക്കുക, ഇന്ധന വൈദ്യുതി വില വര്‍ധന പിന്‍വലിക്കുക, വിള ഇന്‍ഷൂറന്‍സ്, ചെറുകിട കര്‍ഷകര്‍ക്ക് സഹായം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ghazipur-759

ഡല്‍ഹിയിലേക്ക് സമരക്കാരെ കയറ്റിവിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാള്‍ ആവശ്യെപ്പട്ടിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്താണ് നാം ഇന്നും ജിവിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് കര്‍ഷകര സമരത്തിനുനേരെയുള്ള പോലീസ് നടപടിയെന്ന് കോണ്‍ഗ്രസും ആരോപിച്ചു. സമാജ്വാദി പാര്‍ട്ടി, ഇടതുകക്ഷികളും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സി.പി.എമ്മിന്റെ കര്‍ഷകസംഘടനയായ അഖിലേന്ത്യാകിസാന്‍ സഭയുടെ നേതൃത്വത്തില്‍ 2018 മാര്‍ച്ച് ആറിന് നാസിക്കില്‍ നിന്നാരംഭിച്ച് 12ന് മുംബൈയില്‍ എത്തിയ കിസാന്‍ലോങ് മാര്‍ച്ചിന് അനുസ്മരിപ്പിക്കുന്ന ജനപിന്തുണയാണ് കിസാന്‍ ക്രാന്തി യാത്രക്കും ലഭിച്ചിരിക്കുന്നത്. 30,000 പേരുമായി ആരംഭിച്ച് ഒരു ലക്ഷം പേരുമായി 180 കിലോമീറ്റര്‍ താണ്ടി മുംബൈയിലെത്തിയ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

farmers4 (1)

ഡല്‍ഹിയുടെ യു.പി, ഹരിയാന അതിര്‍ത്തികളെല്ലാം കര്‍ഷക പ്രക്ഷോഭകര്‍ കൈയ്യടക്കിയിരിക്കുകയാണ്. കര്‍ഷകസമരം ഡല്‍ഹിയിലേക്കു കടന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് കൂടുതല്‍ ശക്തിലഭിക്കും. കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആം ആദ്മി പാര്‍ട്ടിയും പിന്തുണ നല്‍കിയതോടെ സമരം ഡല്‍ഹിയിലേക്കു കടക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് കേന്ദ്രം.

Top