പങ്കാളിത്ത പെന്‍ഷന് പകരം പുതിയ പദ്ധതി ആവിഷ്‌കരിക്കും; കെഎന്‍ ബാലഗോപാല്‍

ങ്കാളിത്ത പെന്‍ഷന് പകരം പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുമെന്നും ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൂട്ടില്ല. സമയബന്ധികമാക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അടുത്ത സാമ്പത്തിക വര്‍ഷം പെന്‍ഷന്‍ സമയബന്ധിതമാക്കാന്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ബജറ്റില്‍ പൊലീസ് സേനയ്ക്ക് ആകെ 150.26 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പൊലീസ് സേനയുടെ നവീകരണത്തിന് 12 കോടി രൂപ. ജയില്‍ വകുപ്പിന് 14.5 കോടി. ലഹരിവിരുദ്ധ കാമ്പയിനായ വിമുക്തിക്ക് 9.5 കോടിയും ദുരന്ത നിവാരണ അതോറിറ്റിക്ക് 6 കോടി രൂപയും വകയിരുത്തി.

എക്‌സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിന് 9.2 കോടി. വിജിലന്‍സിന് 5 കോടി. റവന്യൂ വകുപ്പിന്റെ നവീകരണത്തിന് 26.5 കോടി. സര്‍ക്കാര്‍ പ്രസ്സുകള്‍ക്ക് 5.2 കോടി. സപ്ലൈകോ ഔട്ട്ലെറ്റ് നവീകരണത്തിന് 10 കോടി രൂപ. മുന്നോക്ക വികസന കോര്‍പ്പറേഷന് 35 കോടിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 17 കോടിയും വകയിരുത്തി.

Top