കളക്ഷനിൽ പുതിയ റെക്കോർഡ്;ചരിത്രം കുറിച്ച് മമ്മൂട്ടിയുടെ ഭ്രമയുഗം

ലയാള സിനിമാ ചരിത്രത്തിൽ ബ്ലാക് ആൻഡ് വൈറ്റിൽ അൻപത് കോടി നേടുന്ന ആദ്യ സിനിമയായി മമ്മൂട്ടിയുടെ ഭ്രമയുഗം. ഒഫീഷ്യൽ പേജിലൂടെ ഭ്രമയുഗം ടീം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗ്ലോബൽ ബോക്സോഫീസ് കളക്ഷനിൽ ചിത്രം 50 കോടി നേടിയെന്ന വിവരം ഫേസ്ബുക് പേജിലൂടെയാണ് അണിയറപ്രവർത്തകർ അറിയിച്ചത്.

പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇറങ്ങിയ സിനിമകൾ എല്ലാം തന്നെ ഹിറ്റടിച്ച മാസമാണ് ഫെബ്രുവരി. ഗിരീഷ് ചിത്രം പ്രേമലു, ഡാർവിൻ കുര്യാക്കോസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും, രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗം, ചിദംബരം ചിത്രം മഞ്ഞുമ്മൽ ബോയ്സ് എന്നിവ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിക്കൊണ്ട് മുന്നേറുകയാണ്. എല്ലാ സിനിമകൾക്കും നല്ല ബോക്സോഫീസ് കളക്ഷനും ലഭിക്കുന്നുണ്ട്.

അതേസമയം, ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന വൈശാഖ് ചിത്രം ടർബോ റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ചത്.

Top