ജയസൂര്യയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി

ലയാള സിനിമയിലെ വെർസറ്റയിൽ ആക്ടർ എന്നറിയപ്പെടുന്ന നടൻ ജയസൂര്യയുടെ വീട്ടിലേക്ക് പുതിയൊരു അതിഥി എത്തിയിരിക്കുകയാണ്. കാർ പ്രേമികളുടെ സ്വപ്ന വാഹനമായ മിനികൂപ്പറിന്റെ മിനി ക്ലബ്മാൻ ഇന്ത്യൻ സമ്മർ എഡിഷനാണ് മലയാളത്തിന്റെ പ്രിയതാരം സ്വന്തമാക്കിയിരിക്കുന്നത്.

ഡിസൈനിലും ലുക്കിലും പുതുമയോടെ പുറത്തിറങ്ങിയിരിക്കുന്ന ക്ലബ്മാൻ മിനികൂപ്പറിന്റെ ഒരു എക്സ്ക്ലൂസിവ് എഡിഷൻ കൂടിയായതിനാൽ ഈ മോഡലിന്റെ സമാന സവിശേഷതയുള്ള മറ്റൊരു മിനി കൂപ്പർ ഇന്ത്യയിൽ ഇല്ല എന്ന് പറയാം. അന്പതിനാല് ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന മിനികൂപ്പറിന്റെ പതിനഞ്ചു മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

Top