ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കില്ല; യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പുതിയ കരാറിന് ധാരണയായി

ദുബൈ: ദുബൈയില്‍ നടന്ന യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പുതിയ കരാറിന് ധാരണയായി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്
തിയ കരാറിന് ധാരണയായത്.ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുന്ന കരാറിനാണ് ധാരണയിലെത്തിയത്.

വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള താപനിലയില്‍ നിന്ന് 1.5 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയരുന്നത് തടയാന്‍ ഇത് അത്യന്താപേക്ഷിതമാണെന്ന് ഉച്ചകോടി വിലയിരുത്തി. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ആഗോളതാപനത്തിന് കാരണമാകുന്നു. ദശലക്ഷക്കണക്കിന് ജീവന്‍ ഇത് അപകടത്തിലാക്കുന്നു. എന്നാല്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം തടയാന്‍ ഒരു രാജ്യങ്ങളും സമ്മതിച്ചിട്ടില്ല. ഏതാണ്ട് 200 ഓളം രാജ്യങ്ങളാണ് കരാറിനെ പിന്തുണച്ചത്.

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് കരാറെന്നാണ് പൊതു അഭിപ്രായം. ചില രാജ്യങ്ങള്‍ ഘട്ടംഘട്ടമായി ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുമെന്നാണ് അറിയിച്ചത്.

Top