ജി.എസ്.ടി വരുമാനം വര്‍ധിപ്പിക്കുന്നതിനായി പുതിയ സമിതിയെ നിയോഗിച്ചു

ജി.എസ്.ടി വരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പുതിയ സമിതിയെ നിയോഗിച്ചു. ജി.എസ്.ടി വരുമാനത്തില്‍ മാസങ്ങളായി ഇടിവ് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

വിവിധ സംസ്ഥാന കേന്ദ്ര നികുതി ഉദ്യോഗസ്ഥര്‍ ചേര്‍ന്നതാണ് സമിതി. വരുമാനം വര്‍ധിപ്പിക്കാനായി ഏതൊക്കെ നടപടികള്‍ സ്വീകരിക്കാമെന്ന ആദ്യ റിപ്പോര്‍ട്ട് ഈ സമിതി ജി.എസ്.ടി കൌണ്‍സില്‍ സെക്രട്ടറിയേറ്റിന് പതിനഞ്ച് ദിവസത്തിനുള്ളില്‍ നല്‍കും.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ 113865 കോടി ഉണ്ടായിരുന്ന ജി.എസ്.ടി വരുമാനം സെപ്റ്റംബര്‍ മാസം ആയപ്പോഴെക്കും 91916 കോടി ആയി ഇടിഞ്ഞിരുന്നു.

രാജ്യത്തെ ധനകമ്മി ഉയരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഒരു ലക്ഷം കോടിയെങ്കിലും ജി.എസ്.ടി വരുമാനം ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പരിതാപകരമായേക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബര്‍ മാസത്തെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സെപ്റ്റംബര്‍ മാസത്തില്‍ 2.7 ശതമാനത്തിന്റെ കുറവുണ്ട്.

Top