ഇടുക്കി ഉടുമ്പന്‍ചോലയില്‍ യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

ഇടുക്കി ഉടുമ്പന്‍ചോലയില്‍ യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പാറയ്ക്കല്‍ ഷീലയ്ക്ക് നേരെയാണ് ആക്രമണണം ഉണ്ടായത്. അയല്‍വാസിയായ ശശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയ്ക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ്.

Top