എ. കെ ശശീന്ദ്രന്‍ ഇടപെട്ടത് പീഡന പരാതിയിലല്ലെന്ന് എന്‍സിപി കമ്മിഷന്‍ റിപ്പോര്‍ട്ട്

കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടത് പീഡന പരാതിയിലല്ലെന്ന് എന്‍സിപി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. സ്ത്രീ പീഡന കേസ് ഒത്തുതീര്‍പ്പിന് മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ട സംഭവത്തില്‍ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കി എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മിഷന്‍. പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളാണ് പരാതിയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

ശശീന്ദ്രനെ കേസില്‍ ഇടപെടുവിച്ചത് എന്‍സിപി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാറാണെന്നും ഇയാള്‍ പറഞ്ഞിട്ടാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ ജൂണ്‍ 28 വരെ പരാതി നല്‍കിയില്ല.

പരാതിക്കാരി ബി ജെ പി പ്രവര്‍ത്തകയാണ്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള പരാതിയാണ് നല്‍കിയതെന്നാണ് എന്‍സിപി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്. മന്ത്രി എ കെ ശശീന്ദ്രന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും വിശദീകരണം.

എന്‍സിപി ട്രേഡ് യൂണിയന്‍ നേതാവ് രാജീവ് പാര്‍ട്ടി വാട്‌സാപ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റാണ് യുവതിയെ പരാതി നല്‍കുന്നതിന് പ്രേരിപ്പിച്ചത്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട്. എന്നാല്‍ യുവതിയുടെ പരാതി പാര്‍ട്ടി നേതൃത്വം ഗൗരവമായി എടുത്തില്ലെന്നുമാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍.

Top