കോട്ടയത്ത് കുളിക്കാനിറങ്ങിയ നാവിക സേനാ ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു

drown-death

കോട്ടയം: കോട്ടയം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ നാവിക സേന ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ലെഫ്‌നന്റ് അഭിഷേക് കുമാര്‍ ആണ് മരിച്ചത്. അഭിഷേക് അടക്കം എട്ട് നാവികര്‍ അടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിനെത്തിയത്.

നാലുപേര്‍ കുളിക്കാന്‍ അരുവിയില്‍ ഇറങ്ങി. ഇതിനിടെ ആണ് അഭിഷേകിനെ ചുഴിയില്‍ പെട്ട് കാണാതായത്. രണ്ടു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് അഭിഷേകിന്റെ മൃതദേഹം കണ്ടെത്തിയത്. ഹിമാചല്‍ പ്രദേശിലെ പരിശീലനത്തിനു ശേഷമണ് എട്ടംഗ സംഘം തീക്കോയിയിലേക്ക് എത്തിയത്.

Top