തൊടുപുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു.

തൊടുപുഴ ഞാറക്കാട് സ്വദേശി ദേവരാജ്(31) ആണു മരിച്ചത്. ഒമാനിലെ സോഹാര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ നാലു വര്‍ഷമായി ജോലി നോക്കുകയായിരുന്നു ദേവരാജ്. ഒമാനില്‍ നഴ്സായ സിനിയാണു ഭാര്യ.

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച നാട്ടിലെത്തിക്കുമെന്നാണു സൂചന.

Top