കുവൈത്തില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

കുവൈത്ത്: കുവൈത്തില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി വാഴേപറമ്പില്‍ സുനില്‍ കുമാര്‍ (38) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒന്നരമാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ജാബിര്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 54 ആയി

Top