A N Shamseer statemen in Falit issue

തലശേരി: ദളിത് സമൂഹത്തെ ബഹുമാനിക്കുന്ന പാരമ്പര്യമാണ് തനിക്കുള്ളതെന്നും ദളിതരെയെന്നല്ല ആരെയും അപമാനിക്കുന്ന സംസ്‌കാരം തനിക്കില്ലെന്നും എ.എന്‍. ഷംസീര്‍ എംഎല്‍എ. ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ട്. ആദ്യം ഒരാളുടെ പേരാണ് പറഞ്ഞത്. ഇപ്പോള്‍ ഇടതുപക്ഷ നേതാക്കളുടെ എണ്ണം കൂടിവരികയാണെന്നും ഷംസീര്‍ പറഞ്ഞു.

കുട്ടിമാക്കൂലിലെ സിപിഐഎം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവന്ന പരാതിയില്‍ ജയിലലടക്കപ്പെട്ട ദളിത് കുടുംബം എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്കും മറ്റ് സിപിഐഎം നേതാക്കള്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

ജാമ്യം ലഭിച്ച് ജയില്‍നിന്ന് പുറത്തിറങ്ങിയ ശേഷം അഞ്ജന ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തിലാണ് എംഎല്‍എയ്ക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിവൈഎഫ്‌ഐ നേതാവുമായ പിപി ദിവ്യയ്ക്കുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടത്.

അറസ്റ്റിന് ശേഷം ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ ഷംസീറും ദിവ്യയും ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളും സോഷ്യല്‍ മീഡിയ വഴി സിപിഐഎം അനുഭാവികളും അപവാദ പ്രചാരണം നടത്തുന്നുവെന്നായിരുന്നു പരാതി . അറസ്റ്റിനേക്കാള്‍ വേദനിപ്പിച്ചത് പിന്നീടുള്ള ചര്‍ച്ചകളില്‍ തങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ച് നടത്തിയ പരാമര്‍ശങ്ങളാണെന്നും അവര്‍ ആരോപിച്ചിരുന്നു.

Top