ഉമ്മന്‍ചാണ്ടിയെ രാജ്യദ്രോഹത്തിന് ജയിലില്‍ അടയ്ക്കണമെന്ന് എ.എന്‍. രാധാകൃഷ്ണന്‍

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ഖാന്‍ എന്നു മാറ്റണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. രാജ്യദ്രോഹപരമായ സന്ദേശങ്ങള്‍ ട്വിറ്ററിലൂടെ നല്‍കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജ്യദ്രോഹത്തിന് ജയിലില്‍ അടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ മെഗാ ഫോണായി മാറിയെന്നും പാക് പ്രധാനമന്ത്രിയെ ഇത്രയും അംഗീകരിക്കാന്‍ എന്ത് പ്രചോദനമാണ് അദ്ദേഹത്തിന് ഉണ്ടായതെന്നും രാധാകൃഷ്ണന്‍ ചോദിച്ചു.

ദേശീയതയെ സ്‌നേഹിക്കുന്ന കേരളത്തിലെ മതന്യൂനപക്ഷങ്ങളില്‍ ആശയകുഴപ്പം ഉണ്ടാക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. അദ്ദേഹത്തെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കണം. ദേശവിരുദ്ധ നിലപാടെടുക്കുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിയെ അഭിനന്ദിച്ചായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ട്വീറ്റ്.

Top