നിരാഹാര സമരം; എ എന്‍ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല വിഷയവുമായ് ബന്ധപ്പെട്ട് ദിവസങ്ങളായി നിരാഹാരം സമരം നടത്തിവന്ന എ.എന്‍.രാധാകൃഷ്ണനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

എട്ട് ദിവസമായി തുടരുന്ന സമരം രാധാകൃഷ്ണന്റെ ആരോഗ്യനില മോശമാക്കി. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയായിരുന്നു പോലീസിന്റെ അറസ്റ്റ്.

അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ആശുപത്രിയിലും സമരം തുടരുമെന്നാണ് രാധാകൃഷ്ണന്റെ പ്രഖ്യാപം. രാധാകൃഷ്ണന് പകരമായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം തുടരുമെന്നാണ് സൂചന.

രാവിലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാധാകൃഷ്ണനെ സന്ദര്‍ശിച്ചിരുന്നു. രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വൈകിട്ട് പൊലീസ് നടപടിയുണ്ടായത്.

Top