പലായനത്തില്‍ ദുഃഖമുണ്ട്; റോഹിങ്ക്യന്‍ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഓങ് സാങ് സ്യൂകി

നേയ്പിഡോ : റാഖെയ്‌നിലെ റോഹിങ്ക്യന്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് മ്യാന്‍മര്‍ നേതാവ് ഓങ് സാങ് സ്യൂകി.

റാഖൈനില്‍ നിന്ന് റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ ബംഗ്ലാദേശിലേക്കുള്ള പലായനത്തില്‍ ദുഃഖമുണ്ട്. പലായനത്തിന്റെ കാരണമെന്തെന്ന് അറിയാന്‍ അഭയാര്‍ഥികളുമായി സംസാരിക്കും’.റാഖെയ്‌നില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും സ്യൂകി വ്യക്തമാക്കി.

കോഫി അന്നന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുെമന്ന് വ്യക്തമാക്കിയ സൂ ചി റാഖൈനില്‍ നിയമവാഴ്ച ഉറപ്പാക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര കമ്മിറ്റിയെ നിയോഗിച്ച കാര്യവും അറിയിച്ചു.

പ്രശ്‌നത്തില്‍ രാജ്യാന്തര നിരീക്ഷണങ്ങളെ മ്യാന്‍മര്‍ ഭയക്കുന്നില്ലെന്നും സൂ ചി വ്യക്തമാക്കി.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന അഭ്യാര്‍ഥികളുടെ പരിശോധനാപ്രക്രിയകള്‍ ഉടന്‍ തുടങ്ങും. രാജ്യത്തെ ഭൂരിഭാഗം രോഹിങ്ക്യന്‍ മുസ്‌ലിം ഗ്രാമങ്ങളിലും അക്രമമില്ലെന്ന് പറഞ്ഞ സൂ ചി ഇക്കാര്യം നേരിട്ട് കണ്ട് ബോധ്യപ്പെടാന്‍ നയതന്ത്രജ്ഞരെ ക്ഷണിക്കുകയും ചെയ്തു.

Top