പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രക്ഷകനായി വളര്‍ത്തുനായ

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരെ കടിച്ചോടിച്ച് വളര്‍ത്ത് നായ. മധ്യപ്രദേശിലെ സഗാര്‍ ജില്ലയിലെ കരീല ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊതുകിനെ തുരത്താനായി പുകയിടാന്‍ വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്നാണ് അക്രമിച്ചത്.

കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഒരു കുടിലില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഉച്ചത്തിലുള്ള പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വളര്‍ത്തുനായ പെണ്‍കുട്ടിയെ ഉപദ്രവിച്ച ഒരാളുടെ കാലില്‍ കടിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് നായയെയും അവര്‍ ആക്രമിച്ചെങ്കിലും നായ പ്രതികളെ ആക്രമിക്കുകയായിരുന്നു.

നായയുടെ കുര കേട്ട് അയല്‍വാസികള്‍ ഓടി വന്നെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഐഷു അഹിര്‍വാര്‍, പണ്ഡിറ്റ് അഹിര്‍വാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

Top