പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

തൃശ്ശൂര്‍: പുന്നയൂര്‍ക്കുളത്ത് 15കാരി കൂട്ടബലാത്സംഗത്തിനിരയായി. പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായി തിരച്ചിൽ തുടരുകയാണ്. കഞ്ചാവ് ഇടപാടുകാരാണ് പ്രതികള്‍. കുട്ടിയുടെ പിതാവിനും കഞ്ചാവ് ഇടപാടുകളുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം കുട്ടി അധ്യാപികയോട് പീഡന വിവരം പറയുകയായിരുന്നു. തുടര്‍ന്ന് അധ്യാപിക പൊലീസിനെ വിവരമറിയിച്ചു. മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് പെണ്‍കുട്ടി.

Top