ഹിമാചല്‍ പ്രദേശിലെ കാഗ്രയില്‍ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

pilot

ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശിലെ കാഗ്രയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. ഹിമാചല്‍ പ്രദേശിലെ കാഗ്രയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ മിഗ് 21 യുദ്ധ വിമാനമാണ് തകര്‍ന്ന് വീണത്. സംഭവത്തിന് ശേഷം പൈലറ്റിനെ കാണാതായിരുന്നു. ഹിമാചലിലെ കാഗ്ര ജില്ലയിലെ ജാട്ടിയാന്‍ ഗ്രാമത്തിലാണ് വിമാനം തകര്‍ന്ന് വീണത്.

പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്ന് പുറപ്പെട്ട വിമാനം ധര്‍മശാലക്ക് 55 കിലോ മീറ്റര്‍ അകലെ തകര്‍ന്ന് വീഴുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടു കൂടിയാണ് അപകടം നടന്നത്.

Top