യാചകര്‍ക്കെതികരെ കേരളാ പൊലീസിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന്…

തിരുവനന്തപുരം: കേരളാ പൊലീസിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ യാചകര്‍ക്കെതിരെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ബന്ധപ്പെട്ട അതികൃതര്‍.

ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെത്തുന്ന യാചകര്‍ ക്രിമിനലുകളാണെന്ന തരത്തിലാണ് കേരളാ പൊലീസിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഈ സന്ദേശം കേരള പൊലീസിന്റേതല്ലെന്നും ഇത്തരത്തിലുള്ള സന്ദേശം ഫോര്‍വേഡ് ചെയ്യരുതെന്നും അതികൃതര്‍ പറഞ്ഞു. ഇത്തരം സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടെത്തി നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു.

Top